ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്: രമേശ് ചെന്നിത്തലയ്ക്ക് സുപ്രധാന ചുമതല; സ്ഥാനാര്‍ത്ഥി നിര്‍ണയ സമിതി ചെയര്‍മാന്‍

Jaihind Webdesk
Tuesday, August 23, 2022

 

ന്യൂഡല്‍ഹി: രമേശ് ചെന്നിത്തലയെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ സമിതി ചെയര്‍മാനായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിയമിച്ചു. അഡ്വ. ശിവാജി റാവു മോഘെ, ജയ് കിഷൻ എന്നിവരുൾപ്പെടെ 7 പേരടങ്ങുന്ന കമ്മിറ്റിയാണ് രൂപീകരിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്ത്, ഹിമാചൽ പ്രദേശ്  സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനായിട്ടാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ക്രീനിംഗ് കമ്മിറ്റികള്‍ രൂപീകരിച്ചിരിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ദീപാദാസ് മുന്‍ഷി ചെയര്‍പേഴ്‌സണായ സമിതിയെയാണ് നിയമിച്ചിരിക്കുന്നത്. ഉമംഗ് സിംഘാര്‍, ധീരജ് ഗുര്‍ജാര്‍ എന്നിവരുള്‍പ്പെടെ 7 പേരാണ് സ്ക്രീനിംഗ് കമ്മിറ്റിയിലുള്ളത്.