വിജിലന്‍സിനെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നു ; ഇപ്പോള്‍ കൂട്ടിലടച്ച തത്തയായി : രമേശ് ചെന്നിത്തല

Jaihind News Bureau
Monday, November 30, 2020

 

തിരുവനന്തപുരം : വിജിലന്‍സിനെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോഴാണ് വിജിലന്‍സ് കൂട്ടിലടച്ച തത്തയായതെന്നും അദ്ദേഹം പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു. മാർക്സിസ്റ്റ്‌ പാർട്ടി പറയുന്നതു പോലെ പ്രവർത്തിക്കേണ്ട എജൻസി ആണ് വിജിലൻസ് എന്ന് വ്യക്തമായി. കേരളത്തിൽ ഒരു അഴിമതിയും അന്വേഷിക്കാൻ പാടില്ലെന്നാണ് സർക്കാർ നിലപാട്. സർക്കാരിന്‍റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു.

വിജിലൻസ് അന്വേഷണത്തെ തടസപ്പെടുത്താൻ ശ്രമിക്കുന്നു. അഴിമതിയെപറ്റി ആരെങ്കിലും പറഞ്ഞാൽ കള്ള കേസെടുക്കും. വിജിലൻസ് അന്വേഷണം നിർത്തലാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് സർക്കാർ വ്യക്തമാക്കണം. അന്വേഷണത്തിന്‍റെ വിശദാംശങ്ങൾ പുറത്തുവിടുന്നില്ല. കെഎസ്എഫ്ഇ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനം ആയി മാറിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.