സ്പീക്കറുടെ മറുപടി വിടവാങ്ങൽ പ്രസംഗം പോലെ ; ആരോപണം വസ്തുതകളുടെ അടിസ്ഥാനത്തില്‍ : രമേശ്‌ ചെന്നിത്തല

Jaihind News Bureau
Thursday, December 10, 2020

 

മലപ്പുറം : തന്‍റെ ആരോപണങ്ങൾക്കുള്ള സ്പീക്കറുടെ മറുപടി വിടവാങ്ങൽ പ്രസംഗം പോലെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് താന്‍ സ്പീക്കര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

കേരള നിയമസഭയുടെ മഹത്വത്തെ പറ്റിയാണ് സ്പീക്കര്‍ പറഞ്ഞത്. കേരള നിയമസഭയുടെ മഹത്വത്തെ കുറിച്ച് പറയുന്ന ആളുകള്‍ അവരുടെ പ്രവര്‍ത്തനം എങ്ങനെയാണ് ഇപ്പോള്‍ ജനങ്ങള്‍ വിലയിരുത്തുന്നത് എന്ന് മനസിലാക്കണം. സ്പീക്കറുടെ വാർത്താസമ്മേളനത്തിന് നാളെ വിശദമായി മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്‍റെ കൊള്ളക്കെതിരെ ജനം പ്രതികരിക്കും. സ്വർണക്കള്ളക്കടത്തിൽ സർക്കാരിന്‍റെ മുഖം വികൃതമായി.  കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. ഈ തെരഞ്ഞെടുപ്പോടെ ഇടതു മുന്നണിയുടെ തകർച്ച പൂർത്തിയാകും. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ശബരിമലയിൽ വിശ്വാസ സംരക്ഷണത്തിന് നിയമനിർമ്മാണം നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.