കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് ബോധപൂര്‍വ്വം; പോലീസ് നിലവിട്ട് പെരുമാറിയെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Thursday, December 21, 2023


കെ.എസ്‌യുവിന്റെ ഡിജിപി ഓഫീസ് മാര്‍ച്ചിനിടെ പ്രവര്‍ത്തകരെ മൃഗീയമായി മര്‍ദ്ദിച്ച പോലീസ് നടപടി ബോധപൂര്‍വ്വമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു മുഖ്യമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ മൃഗീയമായ രക്ഷാപ്രവര്‍ത്തനമാണ് മാര്‍ച്ചിനിടെ ചില പോലീസുകാര്‍ നടത്തിയത്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വിലക്കിയിട്ടും ചിലര്‍ അരിശം തീരാതെ തല്ലുന്നുണ്ടായിരുന്നു. പോലീസുകാര്‍ പലരും നിലവിട്ടാണ് പെരുമാറിയത്.് വനിതാ പ്രവര്‍ത്തകരെയും വെറുതെ വിട്ടില്ല. എംഎല്‍എമാരെപ്പോലും ആവേശത്തോടെ തല്ലുന്ന കാഴ്ചയാണ് പോലീസ് ആസ്ഥാനത്തിനു മുന്നില്‍ കണ്ടത്. ഇവരെക്കെ പോലീസ് തന്നെയാണോ? സമരത്തിനിടയില്‍ സിഐടിയുക്കാരെ കടത്തിവിട്ടത് ആരാണ്? ഇക്കാര്യങ്ങളില്‍ ദുരൂഹതയുണ്ട്. ഇത്തരം പ്രാകൃതപോലീസ് നടപടി പോലീസ് ആക്ടിനു തന്നെ എതിരാണ.് ഇത്തരക്കാരെ പോലീസില്‍ വെച്ച് പൊറിപ്പിക്കരുത്. പോലീസ് നടപടിയെ ശക്തമായി അപലപിക്കുന്നതായും ചെന്നിത്തല പറഞ്ഞു.