കോടിയേരി വാ തുറക്കുന്നത് നുണ പറയാനും വർഗീയത പറയാനും മാത്രം; ആര്‍എസ്എസിന്‍റേയും എസ്ഡിപിഐയുടേയും റിക്രൂട്ടിങ് ഏജന്‍റായി പാർട്ടി സെക്രട്ടറി മാറിയെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Monday, August 10, 2020

 

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടിയേരി വര്‍ഗീയവാദിയായി മാറുന്നത് അദ്ഭുതപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിലേക്കും എസ്ഡിപിഐയിലേക്കും ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍റായി അദ്ദേഹം മാറി. നുണ പറയാനും വർഗീയത പറയാനും മാത്രമാണ് കോടിയേരി വാതുറക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.  നിരന്തരമായി തന്നെ വ്യക്തിഹത്യ ചെയ്യുകയാണ് കോടിയേരി. എത്ര വ്യക്തിഹത്യ നടത്തിയാലും പറയേണ്ട കാര്യങ്ങള്‍ പറയുമെന്നും സർക്കാരിനെതിരായ അഴിമതികള്‍ തുറന്നുകാട്ടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.