കെ റെയിലില്‍ 5% കമ്മീഷന്‍ ; സമരം ചെയ്യുന്നവരെ തല്ലി ഒതുക്കാമെന്ന് പിണറായി വ്യാമോഹിക്കേണ്ട : രമേശ് ചെന്നിത്തല

സമരം ചെയ്യുന്നവരെ തല്ലി ഒതുക്കി മുന്നോട്ട് പോകാമെന്ന് പിണറായി വ്യാമോഹിക്കരുതെന്ന് രമേശ് ചെന്നിത്തല.
കെ റെയിൽ വിരുദ്ധ സമരം അതിജീവനത്തിന്‍റെ സമരമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യൂത്ത് കോൺഗ്രസിന്‍റെ നേത്യത്വത്തിൽ പത്തനംതിട്ട കളക്ട്രേറ്റിന് മുന്നിൽ നടന്ന മാർച്ചും ധർണ്ണയും ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

സർക്കാരിനെ താഴെയിറക്കാൻ ഒരു വിമോചന സമരവും വേണ്ടെന്നും അല്ലാതെ തന്നെ സർക്കാരിനെ മുട്ട് മടക്കിക്കും എന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ റെയിൽ വിഷയത്തിൽ സർക്കാരിന് ശബരിമല വിഷയത്തിലുണ്ടായ അനുഭവം ആവർത്തിക്കും. പദ്ധതിക്ക് പിന്നിൽ വൻ അഴിമതിയാണുള്ളത്. സിസ്ട്രാ കമ്പനിക്ക് കമ്മീഷൻ കൊടുക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 5 % ആണ് കമ്മീഷൻ . കടം എടുത്ത് അവസാനം ശ്രീലങ്കൻ സർക്കാരിന്‍റെ അവസ്ഥയാകുമെന്നും കല്ലിടുന്നത് ഭുമി പണയപ്പെടുത്തി പണം തട്ടാനാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ഡിസിസി യിൽ നിന്നും ആരംഭിച്ച പ്രകടനം കളക്ട്രേറ്റ് പടിക്കൽ പോലീസ് ബാരിക്കേട് തീർത്ത് തടഞ്ഞു. യോഗത്തിന് ശേഷം നടന്ന പ്രതിക്ഷേധത്തിൽ പോലീസ് ജല പീരങ്കി ഉപയോഗിച്ചു. ചടങ്ങിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് എം ജി കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡിസിസ  പ്രസിഡന്‍റ് സതീഷ് കൊച്ചു പറമ്പിൽ, അഡ്വ. സുരേഷ് കുമാർ ,യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ,പാർട്ടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

Comments (0)
Add Comment