കൃഷ്ണന്‍കുട്ടിയെ പുറത്താക്കാത്തത് അധാര്‍മിക നടപടി; എംവി ഗോവിന്ദന്‍ സംസാരിക്കുന്നത് ബിജെപി ഏജന്റിനെപ്പോലെയെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, October 21, 2023


ബിജെപിയുടെ ഘടകകക്ഷിയായ ജെഡിഎസ് അംഗം കൃഷ്ണന്‍കുട്ടി മന്ത്രിയായി തുടരുന്നതിനെ ന്യായികരിച്ച ഗോവിന്ദന്‍ മാഷ് ബിജെപിയുടെ ഏജന്റിനെപ്പോലെയാണ് സംസാരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു
സംസ്ഥാന നേതൃത്വം ഞങ്ങള്‍ ദേവഗൗഡക്ക് ഒപ്പമല്ല എന്ന് പറഞ്ഞാല്‍ തീരുന്ന കാര്യമാണോ ? ദേശീയ പ്രസിഡന്റ് ദേവഗൗഡ വിപ്പ് നല്‍കിയാല്‍ അംഗീകരിച്ചല്ലേ മതിയാകൂ അപ്പോള്‍ പിന്നെ എങ്ങനെ ഇവര്‍ക്ക് ഇടത് പക്ഷ പാര്‍ട്ടിയിലും മന്ത്രിസഭയിലും തുടരാന്‍ കഴിയുക. ഗോവിന്ദന്‍ മാഷിന്റെ ന്യായീകരണം കേട്ടാല്‍ തോന്നും സി പി എം ഉം ബി.ജെപിയുടെ ഘടകകക്ഷിയാണെന്ന് ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമേ വേണ്ടതുള്ളു. യുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണു പാര്‍ട്ടി സെക്രട്ടറി പറയുന്നത്. ദവഗൗഡയുടെ വെളിപ്പെടുത്തലോടെ പിണറായി വിജയന് ബി.ജെപിയ മായുള്ള അന്തര്‍ധാര എത്രത്തോളം സജീവമാണെന്ന് വ്യക്തമാണ്. ഇതിലൂടെ രണ്ടാം പിണറായി സര്‍ക്കാറിന് ലഭിച്ച ബി.ജെപി വോട്ട് പാര്‍ലമെന്റ് ഇലക്ഷനിലും ലഭിക്കുമെന്ന ആത്മവിശ്വാസം തന്നെയാണ്. ഇതിന്റെ നീക്കുപാക്ക് സജീവമായി തുടരുന്നതിനാലാണ് ഔദ്യോഗികമായി ബി.ജെപിയുടെ ഭാഗമായ കൃഷ്ണന്‍കൂട്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാത്തതിനു പിന്നിലെന്നും കൃഷ്ണന്‍കുട്ടിയെ പുറത്താക്കത്തത് അധാര്‍മ്മിക നടപടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.