തിരുവനനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി കള്ളക്കടത്തിന് സഹായിച്ചെന്ന് പ്രതിയുടെ മൊഴിയുണ്ട്. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കേണ്ടത് അനിവാര്യമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിക്ക് ധാര്‍മിക ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിയാനാകില്ല. ഓഫീസില്‍ നടക്കുന്നതൊന്നും മുഖ്യമന്ത്രി അറിയില്ലെന്ന് പറയുന്നത് കബളിപ്പിക്കലാണ്. പിണറായി ശക്തനായ മുഖ്യമന്ത്രിയാണെന്ന പ്രചാരണത്തില്‍ കഴമ്പില്ലെന്ന് തെളിഞ്ഞുവെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തില്‍ പറഞ്ഞു.