തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസില്‍ തന്‍റെ ഓഫീസ് കേന്ദ്രീകരിച്ച് അന്വേഷണം വരട്ടേ എന്ന മുഖ്യമന്ത്രിയുടെ നിലപാട് മുൻകൂർ ജാമ്യം എടുക്കുന്നതാണെണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയുടെ പ്രഭവകേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. അഴിമതി നടത്തിയവര്‍ക്ക് മുഖ്യമന്ത്രി പരിരക്ഷ നല്‍കുന്നു. പ്രതികളെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. അധികാരത്തിൽ തുടരാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്വർണ്ണകള്ളക്കടത്ത് കേസില് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കോൺഗ്രസ് നടത്തുന്ന പ്രതിഷേധ ധർണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം നെയ്യാറ്റിന്‍കരയില്‍ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.