അഴിമതിക്കാരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണങ്ങള്‍ക്ക് മറുപടി ഇല്ല. ജയരാജന്‍ രാജിവെച്ച് മര്യാദ കാട്ടി എന്നാല്‍ ജലീലിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പൂര്‍ണ്ണ സംരക്ഷണമാണ് നല്‍കുന്നത്. നിയമനമാനദണ്ഡങ്ങളില്‍ മന്ത്രിസഭാ തീരുമാനം അട്ടിമറിച്ചുവെന്നും. പഠിച്ച കള്ളന്‍മാര്‍ക്ക് മാത്രമെ ജലീല്‍ ചെയ്തത് ചെയാന്‍ പറ്റൂ. ഇഷ്ടക്കാരനെ നിയമിക്കാന്‍ യോഗ്യതയില്‍ മാറ്റം വരുത്തി. ഇ.പി.ജയരാജന്‍ കാണിച്ചതിനേക്കാള്‍വലിയ തെറ്റാണ് മന്ത്രി ജലീല്‍ കാണിച്ചതെന്നും ഒരു നിമിഷം പോലും ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും ചെന്നിത്തല പറഞ്ഞു. പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സഹകരണമന്ത്രി പ്രകോപിപ്പിക്കുന്നെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. പിന്നാലെ സഭ പ്രതിപക്ഷം ബഹിഷ്കരിച്ചു.
വിവാദത്തില്‍ സഭയിൽ മന്ത്രി കെ.ടി.ജലീലിനെ മുഖ്യമന്ത്രി പിന്തുണച്ചതിനെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു. ബന്ധുനിയമനം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. മന്ത്രി കെ.ടി.ജലീല്‍ മറുപടി പറയുന്നതിനിടെ പ്രതിപക്ഷ ബഹളം സഭയെ സ്തംഭമാക്കി.
https://youtu.be/AeLeUbGpLNw