സോപാനസംഗീതത്തിന്‍റെ ലാളിത്യത്തോടെ, സന്നിധാനത്തെ രാമമൂര്‍ത്തി മണ്ഡപം ഉണര്‍ന്നു. സീസണില്‍ ആദ്യമായാണ് വേദിയില്‍ കലാപരിപാടി അവതരിപ്പിച്ചത്. തിരുവല്ല സ്വദേശി എം.ജെ. ശിവകുമാര്‍ ആണ് ഹൈക്കോടതി അനുമതിയോടെ, പരിപാടി അവതരിപ്പിച്ചത്.
ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെയാണ് രാമമൂര്‍ത്തി മണ്ഡപത്തിലെ കലാപരിപാടികളുടെ അവതരണവും ഇല്ലാതായത്. എല്ലാ ദിവസവും കലാപരിപാടികളുണ്ടായിരുന്നു ഇവിടെ. എന്നാല്‍, ഇക്കുറി വേദിയുണരാന്‍ ഹൈക്കോടതിയുടെ വിധിയുണ്ടാകേണ്ടി വന്നു.
അയ്യപ്പസ്തുതിയോടെയായിരുന്നു തുടക്കം. മൂന്ന് ഗാനങ്ങള്‍ മാത്രങ്ങളമാണ് അവതരിപ്പിച്ചത്. നടയടയ്ക്കുന്നതിന് മുന്പായി സോപാനസംഗീതം അവസാനിപ്പിച്ചു.
സാധാരണ സീസണുകളില്‍ ധാരാളം തീര്‍ത്ഥാടകര്‍ പരിപാടികള്‍ കാണാന്‍ എത്താറുണ്ടായിരുന്നു. എന്നാല്‍, ഇന്നലെ വളരെ കുറവായിരുന്നു കാണികളുടെ എണ്ണം.
https://youtu.be/5P0PxntBih0