മാസപ്പിറവി കണ്ടു; നാളെ റമദാൻ വ്രതാരംഭം

Jaihind Webdesk
Monday, March 11, 2024

കോഴിക്കോട്: കോഴിക്കോട് കാപ്പാടും പൊന്നാനിയിലും മാസപ്പിറവി കണ്ടു. ഇതോടെ നാളെ റമദാൻ വ്രതാരംഭത്തിന് തുടക്കമാകുമെന്ന്  ഖാദിമാർ അറിയിച്ചു. മാസപ്പിറ ദൃശ്യമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് റമദാൻ വ്രതം തുടങ്ങിയിരിക്കുകയാണ്. ഒമാനിൽ ശഅ്ബാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ചയാണ് നോമ്പ് തുടങ്ങുന്നത്. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെല്ലാം ഇന്നാണ് റമദാൻ തുടങ്ങിയത്. വിവിധ രാജ്യങ്ങളിലെ മതകാര്യ വകുപ്പുകൾ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.