കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ അന്തരിച്ചു

Jaihind News Bureau
Thursday, October 8, 2020

കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ അന്തരിച്ചു. 74 വയസ്സായിരുന്നു. അടിയന്തര ഹൃദയശസ്ത്രക്രിയയെ തുടര്‍ന്നു കുറച്ചുനാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പാർട്ടി യോഗത്തിൽ പങ്കെടുക്കുന്നതിനു തൊട്ടുമുൻപ് അസ്വസ്ഥതകൾ തോന്നിയതിനെ തുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മകൻ ചിരാഗ് പാസ്വാനാണ് മരണവിവരം ട്വീറ്റ് ചെയ്തത്.

ബിഹാർ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് എൽജെപി നേതാവ് രാംവിലാസ് പാസ്വാന്‍റെ വിയോഗം. 2004ൽ മൻമോഹൻസിങ്ങിന്‍റെ നേതൃത്വത്തിലുള്ള യുപിഎ മന്ത്രിസഭയിൽ അംഗമായിരുന്നു. ഏഴ് തവണ പാസ്വാൻ ബിഹാറിലെ ഹാജിപൂർ മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലെത്തി. സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി, ലോക്ദൾ, ജനതാപാർട്ടി, ജനതാദൾ എന്നിവയിൽ അംഗമായിരുന്നു.