“പൗരത്വം ഔദാര്യമല്ല അവകാശമാണ് …” പരപ്പയിൽ പൗരാവകാശ സംരക്ഷണ റാലി

Jaihind News Bureau
Saturday, December 21, 2019

പൗരത്വം ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി പൗരത്വ ഭേദഗതിക്കെതിരെ മലയോര മേഖല സമസ്ത ഏകോപന സമിതി നേതൃത്വത്തിൽ പരപ്പയിൽ പൗരാവകാശ സംരക്ഷണ റാലി സംഘടിപ്പിച്ചു. നൂറ് കണക്കിനാളുകൾ റാലിയിൽ പങ്കെടുത്തു.

മലയോര മേഖലയിലെ സമസ്ത ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് പൗരത്വ ഭേദഗതിക്കെതിരെ നൂറ് കണക്കിന് ആളുകളെ അണിനിരത്തി പരപ്പയിൽ സംഘടിപ്പിച്ച പൗരാവകാശ സംരക്ഷണ റാലി കേന്ദ്ര സർക്കാരിന്‍റെ തെറ്റായ നയത്തിനെതിരെയുള്ള താക്കീതായി മാറി.

പരപ്പ ക്രിസ്ത്യൻ പള്ളിക്ക് സമീപത്ത് നിന്നും ആരംഭിച്ച പ്രകടനത്തിൽ കുട്ടികൾ മുതൽ മുതിർന്നവർ വരെ പ്ലക്കാർഡുകളുമേന്തി റാലിയിൽ അണിനിരന്നു.

തുടർന്ന് പരപ്പ ടൗണിൽ ചേർന്ന പ്രതിഷേധ സംഗമം എസ്.എം.എസ് ജില്ലാ വൈസ് പ്രസിഡണ്ട് എ. ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു. അബൂബക്കർ സിദ്ധിഖ് അൽ ഹസനി അധ്യക്ഷനായി. ഇബ്രാഹീം പള്ളങ്കോട് മുഖ്യപ്രഭാഷണം നടത്തി. എ.സി.എ ലത്തീഫ് സ്വാഗതം പറഞ്ഞു.

ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജു കട്ടക്കയം, കിനാനൂർ കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.ബാലകൃഷ്ണൻ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, വിജയൻ കോട്ടക്കൽ, ഭാസ്‌ക്കരൻ പട്‌ളം, മുസ്തഫ തായന്നൂർ, അബ്ദുൾ അസീസ് മങ്കയം, ജാതിയിൽ ഹസൈനാർ തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/watch?v=dD8q9mC75pA