രജനീഷ് ഹെൻറി വീണ്ടും ഡബ്ല്യുബിസി ഏഷ്യ ഡയറക്ടര്‍

webdesk
Wednesday, December 12, 2018

RajanishHenry

വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് ഏഷ്യ ഡയറക്ടറായി മലയാളിയായ രജനീഷ് ഹെൻറി തെരഞ്ഞെടുക്കപ്പെട്ടു. നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന 21-ആമത് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് ഡബ്ല്യുബിസി ഏഷ്യ ഡയറക്ടറായി രജനീഷ് ഹെൻറി തുടർച്ചയായ രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ ക്രിക്കറ്റ് അസോസിയേഷൻ ഫോർ ബ്ലൈൻഡ് ഇൻ കേരളയുടെ ജനറൽ സെക്രട്ടറിയും ക്രിക്കറ്റ് അസോസിയേഷൻ ഫോർ ബ്ലൈൻഡ് ഇൻ ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡന്റുമാണ് രജനീഷ് ഹെൻറി.

ഡബ്ല്യുബിസി പ്രസിഡന്റ് സ്ഥാനവും ഇന്ത്യക്കാണ്. ജി.കെ മഹന്ദേഷിനെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു.

കാഴ്ച്ചപരിമിതർക്കുള്ള ക്രിക്കറ്റ് കൂടുതൽ വ്യാപിപ്പിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ജനറൽ ബോഡി യോഗം തീരുമാനിച്ചു.[yop_poll id=2]