മക്കള്‍ മന്‍ട്രം പിരിച്ചുവിട്ടു : രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല

Jaihind Webdesk
Monday, July 12, 2021

ചെന്നൈ : രാഷ്ട്രീയ പ്രവേശനം ഇല്ലെന്ന് വ്യക്തമാക്കി നടന്‍ രജനീകാന്ത്. രജനി മക്കള്‍ മന്‍ട്രം പിരിച്ചുവിട്ടു. ആരാധക കൂട്ടായ്മയുടെ ചെന്നൈയില്‍ വിളിച്ച യോഗത്തിലാണ് രജനി തന്റെ തീരുമാനം വ്യക്തമാക്കിയത്.

നിലവില്‍ എന്തായാലും രാഷ്ട്രീയത്തിലേക്ക് താനില്ലെന്നും രാഷ്ട്രീയ കൂട്ടായ്മയായിക്കൂടി പ്രവര്‍ത്തിക്കുന്ന രജനി മക്കള്‍ മന്‍ട്രത്തെ പിരിച്ചുവിടുന്നതായും രജനീകാന്ത് പറഞ്ഞു.

ഒരു രാഷ്ട്രീയ കൂട്ടായ്മ എന്ന നിലയ്ക്ക് ഇനി ഒരു പ്രവര്‍ത്തനവും ആരാധകര്‍ നടത്തരുതെന്നും രജനി മക്കള്‍ മന്‍ട്രം ഒരു രാഷ്ട്രീയ കൂട്ടായ്മ എന്നതിന് പകരം ഒരു ആരാധനക്കൂട്ടായ്മയായി മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും രജനി വ്യക്തമാക്കി.