പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രാജ്യത്തോടും സേനയോടും മാപ്പ് പറയണം, പാർലമെന്‍റിനെ തെറ്റിധരിപ്പിച്ചു ; ‘അഗ്നിവീറിൽ’ രാഹുൽ

Jaihind Webdesk
Wednesday, July 3, 2024

 

ന്യൂഡല്‍ഹി: സത്യത്തിന്‍റെ സംരക്ഷണമാണ് എല്ലാ മതങ്ങളുടെയും അടിസ്ഥാനമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എന്നാൽ രക്തസാക്ഷി അഗ്‌നിവീറിന്‍റെ കുടുംബത്തിന് സഹായം ലഭിക്കുന്നതിനെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പാർലമെൻ്റിൽ കള്ളം പറഞ്ഞു. പാർലമെന്‍റിനെ തെറ്റിധരിപ്പിച്ച പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് മാപ്പ് പറയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. മന്ത്രി പറഞ്ഞത് പോലെ ധനസഹായം കിട്ടിയിട്ടില്ലെന്ന് വീരമൃത്യു വരിച്ച അഗ്നിവീറുകളുടെ കുടുംബം പ്രതികരിച്ചിരുന്നു. അഗ്നിവീർ അജയ് സിംഗിന്‍റെ അച്ഛന്‍റെ വാക്കുകൾ പങ്കുവെച്ചായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. പ്രതിരോധമന്ത്രി രാജ്യത്തോടും സേനയോടും അജയ് സിംഗിന്‍റെ കുടുംബത്തോടും മാപ്പുപറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.