കാസർകോട്ടെ കൊവിഡ് ആശുപത്രി പൂർണ സജ്ജമാക്കാതെ പ്രവർത്തനം ആരംഭിക്കുന്നത് നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

Jaihind News Bureau
Wednesday, October 28, 2020

ടാറ്റാ ഗ്രൂപ്പ് നിർമിച്ച കാസർകോട്ടെ കൊവിഡ് ആശുപത്രി പൂർണ സജ്ജമാക്കാതെ പ്രവർത്തനം ആരംഭിക്കുന്നത് നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ആശുപത്രി നിയമനത്തിൽ ഒട്ടും സുതാര്യതയില്ല. ദുരന്തനിവാരണ ഫണ്ടിൽനിന്നും ആശുപത്രി വികസനത്തിന് പണം അനുവദിക്കാൻ സർക്കാർ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകണം. 551 കിടക്കകളുള്ള ആശുപത്രിയിൽ രണ്ട് ഡോക്ടർമാരെ മാത്രംവച്ച് 50 പേരെ ചികിൽസിക്കാനാണ് ആരോഗ്യ വകുപ്പ് നീക്കം നടത്തുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി നേരത്തെ പ്രഖ്യാപിച്ച നിരാഹാരസമരം കേരളപ്പിറവി ദിനത്തിൽതന്നെ തുടങ്ങുമെന്നും ഉണ്ണിത്താൻ കാസർകോട്ട് പറഞ്ഞു.