കാസർഗോഡ് എച്ച്.എ.എല്ലിന്റെ ഉത്പാദന മികവ് ഉയർത്തണം : പാ‍‍ര്‍ലമെന്‍റില്‍ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.

കാസർകോട് സീതാംഗോളിയിൽ സ്ഥിതി ചെയ്യുന്ന ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡിന്റെ പ്രവർത്തനക്ഷമത ഉയർത്താൻ ഉതകുന്ന തരത്തിലുള്ള പദ്ധതികൾ ആവിർഭാവനം ചെയ്യണമെന്ന് കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ പാർലിമെന്റിൽ പറഞ്ഞു. സുഖോയ്, ജാഗ്വർ യുദ്ധവിമാനങ്ങൾക്ക് വേണ്ടുന്ന ഏവിയോണിക്സ് ഉപകാരണങ്ങൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഫാക്ടറിയിൽ, അന്നത്തെ പ്രതിരോധ സെക്രട്ടറി, ഇന്ത്യക്ക് ആവശ്യമുള്ള പ്രതിരോധ ഉപകാരണങ്ങളുടെ 70 ശതമാനവും ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിക്കുമെന്നും അതിന്‍റെ ഭാഗമാണ് ഈ ഫാക്ടറി സ്ഥാപിക്കുന്നത് എന്നും പ്രസ്താവിച്ചിരുന്നു.

സുഖോയ്-30, ലൈറ്റ് കോംബാറ്റ് എയർ ക്രാഫ്റ്റുകൾ,മിഗ്-27 തുടങ്ങിയ യുദ്ധ വിമാനങ്ങൾക്ക് ആവശ്യമായ മിഷൻ കംപ്യൂട്ടറുകൾ, ഡിസ്പ്ലേ പ്രൊസസ്സറുകൾ,റഡാർ കംപ്യൂട്ടറുകൾ ഓപ്പൺ ആർക്കിടെക്ട് മിഷൻ കംപ്യൂട്ടറുകൾ എന്നിവ ഈ ഫാക്ടറിയിൽ നിർമ്മിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ആവശ്യമായ ഭൂമി, ജലം, വൈദ്യുതി എന്നീ അടിസ്ഥാന സൗകര്യങ്ങൾ സുലഭമായി ലഭിച്ചതിനാലാണ് കാസറഗോഡിനെ ഫാക്ടറിക്കായി തെരെഞ്ഞെടുത്തത്. കേരള സർക്കാർ 196 ഏക്കർ ഭൂമി ഫാക്ടറിക്കായി അനുവദിച്ചിരുന്നു. ഏഴോളം കെട്ടിടങ്ങളും നിർമിക്കുകയുണ്ടായി . എന്നാൽ കുറച്ച് കാലമായി പ്രസ്തുത സ്ട്രാറ്റജിക് ഇലക്ട്രോണിക് ഫാക്ടറി തീർത്തും അലസമായി നിലകൊള്ളുകയാണ് . യാതൊരുവിധ ഉല്പാദന പ്രക്രിയയും ഇവിടെ നടക്കുക്കുന്നില്ല. അത് കൊണ്ട് തുടക്കത്തിൽ വിഭാവനം ചെയ്തപോലുള്ള ഉല്പാദന പ്രവർത്തനം ഈ ഫാക്ടറിൽ ആരംഭിക്കേണ്ടതുണ്ട്. ഫാക്ടറിക്ക് സമൃദ്ധമായി ലഭിച്ച ഭൗതിക വിഭവങ്ങൾ ഉപയോഗപ്പെടുത്തുന്ന രീതിയിൽ പദ്ധതികൾ ആവിഷ്കരിക്കണമെന്നും അദ്ദേഹം പാർലിമെന്റിൽ പറഞ്ഞു. ചൊവ്വാഴ്ച നടന്ന ശ്യൂന വേളയിലാണ് എം.പി ഇക്കാര്യം പാർലിമെന്റിൽ ഉന്നയിച്ചത്.

Comments (0)
Add Comment