സംസ്ഥാനത്തൊട്ടാകെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്തും വിവിധ ഡിസിസികളിലും അനുസ്മരണം സംഘടിപ്പിച്ചു. മുതിർന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ ചടങ്ങുകളില്‍ പങ്കെടുത്തു.
രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തോട് അനുബന്ധിച്ച് കെപിസിസിയില്‍ അനുസ്മരണം സംഘടിപ്പിച്ചു. രാജീവ് ഗാന്ധി ഗ്രാമ സ്വരാജ് വികസന ശില്‍പ്പശാലയും രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ വച്ച് നടത്തി. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ, മുന്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, മുന്‍ പ്രതിരോധമന്ത്രി എകെ ആന്റണി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എപി അനില്‍കുമാര്‍ എംഎല്‍എ, പിസി വിഷ്ണുനാഥ് എംഎല്‍എ, ഷാഫി പറമ്പില്‍ എംപി, കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ മറ്റ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്ന രാജീവ്ഗാന്ധിയുടെ 34-ാമത് രക്തസാക്ഷിത്വ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് കൊല്ലം ഡിസിസിയില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ ചടങ്ങുകളും നടന്നു. അനുസ്മരണ ചടങ്ങ് ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ‘
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിനാലാം രക്തസാക്ഷി ദിനാചരണം കോഴിക്കോട് ഡി.സി.സി യില്‍ നടത്തി. രാജീവ് ഗാന്ധിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷം രാജീവ് ഗാന്ധിയും അധികാര വികേന്ദ്രീകരണവും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട് അഡ്വ. കെ.പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ടെലികമ്യൂണിക്കേഷന്‍ വിപ്ലവത്തിന് തുടക്കമിട്ട ദിര്‍ഘദര്‍ശിയായ ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധി . തൊഴിലെത്തിക്കൂ കൈകളിലാദ്യം എന്നിട്ടാവാം കമ്പ്യൂട്ടര്‍ എന്ന് മുദ്രവാക്യം വിളിച്ച സി.പി.എം ന്റെ ഓഫീസുകളില്‍ കമ്പ്യൂട്ടര്‍ എത്തിയതിനും നന്ദി പറയേണ്ടത് രാജീവ് ഗാന്ധിയോടാണെന്നും കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു. പ്രമോദ് കക്കട്ടില്‍ അധ്യക്ഷനായ ചടങ്ങില്‍ നിജേഷ് അരവിന്ദ് വിഷയാവതരണം നടത്തി. കെസി. അബു, കാവില്‍ പി. മാധവന്‍, പി.എം അബ്ദുറഹ്‌മാന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
എറണാകുളം ഡിസിസിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി അനുസ്മരണം നടത്തി. അനുസ്മരണ സമ്മേളനം മുന്‍ മന്ത്രി കെ ബാബു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. ഡോ. ടി എസ് ജോയ് അനുസ്മരണ പ്രഭാഷണം നടത്തി.
മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു .പ്രൊഫ. എ ഡി മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34ാം രക്തസാക്ഷിത്വ വാര്‍ഷികം കോണ്‍ഗ്രസ് തലവടി നോര്‍ത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് സജി ജോസഫ് രക്തസാക്ഷിത്വ വാര്‍ഷികം ഉത്ഘാടനം ചെയ്തു. ആധുനിക ഭാരതത്തിന്റെ ശില്‍പ്പിയാണ് രാജീവ് ഗാന്ധിയെന്നും അദ്ദേഹം ‘അനുസ്മരിച്ചു. തുടര്‍ന്ന് പുഷ്പാര്‍ച്ചനയും നടന്നു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വര്‍ഗീസ് കോലത്തുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു.
കോട്ടയം ഡിസിസിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അനുസ്മരണ യോഗം നടത്തി.. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഡിസിസിയില്‍ നടന്ന അനുസ്മരണ യോഗത്തില്‍ രാജീവ് ഗാന്ധിയുടെ ഫോട്ടോയ്ക്ക് മുന്‍പില്‍ പുഷ്പാര്‍ച്ചന നടത്തി.. ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷ് അനുസ്മരണ യോഗത്തിന് അധ്യക്ഷത വഹിച്ചു.. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ സി ജോസഫ്, ഡിസിസി ഭാരവാഹികള്‍ , മഹിളാ കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം നിരവധിപേര്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുത്തു.
സമാധാനത്തിന്റയും സഹവർത്വിത്തിന്റെയും ആദർശം ജീവിതത്തിലുടനീ ഉയർത്തി പിടിച്ച രാജീവ് ഗാന്ധിക്ക് അതിനെതിരായ ഭീകരവാദത്തിനിരയായി ശ്രീപെരുമ്പത്തു രിൽമനുഷ്യബോംബിനാൽ രക്തസാക്ഷിത്വം വഹിക്കേണ്ടിവന്നതെന്ന് ഡി.സി.സി. പ്രസിഡന്റ് ബി.ബാബു സാദ് പറഞ്ഞു. രാജീവ് ഗാന്ധിയുടെ 34ാം . രക്തസാക്ഷിത്വ ദിനാചരണവും ,അനുസ്മരണവും നടത്തുകയായിരുന്നു അദ്ദേഹം. മഹാത്മാ ഗാന്ധിക്കും, , ഇന്ദിരാഗാന്ധിക്കും രാജ്യത്തിന്റെ അഖണ്ഡതക്കും , ഐക്യത്തിനും , ഭ൫തക്കും വേണ്ടി സ്വന്തം ജീവരക്തം ഒഴിക്കേണ്ടി വന്നതിന് ശേഷം രാജീവ് ഗാന്ധിക്കും തന്റെ ജീവരക്തംരാജ്യത്തിന്റെ അഖണ്ഡതക്കും , ഐക്യത്തിനും വേണ്ടി ഒഴിക്കേണ്ടി വന്നചരിത്രം ലോകത്ത് ഈ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനല്ലാതെ മറ്റൊരുപ്രസ്ഥാനത്തിനുംഅവകാശപ്പെടാനില്ല. ചരിത്രത്തെ വളച്ചൊടിക്കാനും , തമസ്കരിക്കാനും ആര് ശ്രമിച്ചാലും അത് ആര് എഴുതി വെച്ചില്ലെങ്കിലും അത് തിളങ്ങുന്ന ചരിത്രമായി നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി. ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ എക്സ് എം.എൽ.എ. രാഷ്ട്രീയ കാര്യസമിതി അംഗം അഡ്വ: ഷാനിമോൾ ഉസ്മാൻഎക്സ്.എം.എൽ.എ., നിർവ്വാഹക സമിതി അംഗം അഡ്വ: ഡി. സുഗതൻ എക്സ്.എം.എൽ.എ.,
കെ.പി.സി.സി. വിചാർ വിഭാഗം ചെയർമാൻ പ്രൊഫ: നെടുമുടി ഹരികുമാർ , തുടങ്ങിയവർ അനുസ്മരണം നടത്തി.