ഓര്‍മകളില്‍ രാജീവ് ഗാന്ധി; ഇന്ന് രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനം; സംസ്ഥാനത്തെങ്ങും അനുസ്മരണ ചടങ്ങുകള്‍ നടക്കും

Jaihind News Bureau
Wednesday, May 21, 2025

മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ ഇന്ന് സംസ്ഥാനത്ത് വിവിധ അനുസ്മരണ ചടങ്ങുകളും പുഷ്പാര്‍ച്ചനയും നടക്കും. കെപിസിസി ആസ്ഥാനത്ത് രാവിലെ പുഷ്പാര്‍ച്ചനയും അനുസ്മരണവും ശില്‍പ്പശാലയും സംഘടിപ്പിക്കും. രാവിലെ 9:30 തിന് നടക്കുന്ന പുഷ്പാര്‍ച്ചനക്കു ശേഷം അധികാര വികേന്ദ്രീകരണത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും രാജീവ്ഗാന്ധിയുടെയും പങ്ക്’ എന്ന വിഷയത്തില്‍ ശില്പശാല സംഘടിപ്പിക്കും.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി.സി.വിഷ്ണുനാഥ്, എ.പി.അനില്‍കുമാര്‍, ഷാഫി പറമ്പില്‍, പാലോട് രവി, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, കെപിസിസി ഭാരവാഹികള്‍, രാഷ്ട്രീകാര്യ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.