രാജീവ് ഗാന്ധി ജന്മവാർഷികം; കെപിസിസി ആസ്ഥാനത്ത് പുഷ്പാർച്ചന

Saturday, August 20, 2022

 

തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് പുഷ്പാര്‍ച്ചന നടത്തി. ദീർഘ വീക്ഷണമുള്ള ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധിയെന്ന് യുഡിഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു.  സാധാരണക്കാർക്ക് വേണ്ടി നിലകൊണ്ട , ജനങ്ങളുടെ നന്മയിലും രാജ്യത്തിന്‍റെ വികസനത്തിലും വലിയ പങ്കുവഹിച്ച നേതാവായിരുന്നു രാജീവ് ഗാന്ധിയെന്ന് കെ മുരളീധരന്‍ എംപി അനുസ്മരിച്ചു.

കെപിസിസി ഭാരവാഹികളായ എന്‍ ശക്തന്‍, ജി.എസ് ബാബു, വി പ്രതാപചന്ദ്രന്‍, ജി സുബോധന്‍, ഡിസിസി പ്രസിഡന്‍റ് പാലോട് രവി, ശരത്ചന്ദ്ര പ്രസാദ്, മണക്കാട് സുരേഷ്, എന്‍ പീതാംബരകുറുപ്പ്, കെ മോഹന്‍കുമാര്‍, രഘുചന്ദ്രപാല്‍, ഷിബാബുദ്ദീന്‍ കരിയത്ത്, ആര്‍.വി രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ഡിസിസികളുടെയും ബ്ലോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ രാജീവ് ഗാന്ധിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ പരിപാടികളും നടത്തി.