തിരുവനന്തപുരം: യുവ സാഹിത്യകാരൻ രജിൻ.എസ് ഉണ്ണിത്താന്‍ എഴുതിയ പ്രക്ഷാളനം എന്ന പുസ്തകത്തിന്‍റെ പ്രകാശനം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കവി തലയൽ മനോഹരന് നൽകി പ്രകാശനം ചെയ്തു.
ടിജിൻ ജോസഫ് അധ്യക്ഷത വഹിച്ചു. മനസ്സ് ലേഖന പുരസ്‌കാരം ,കോവിലൻ പുരസ്‌കാരം എന്നിവ നേടിയ യുവ കഥാകൃത്താണ് രജിൻ ,ആലപ്പുഴ ജില്ലാ യൂത്ത് കോൺഗ്രസ് സെക്രട്ടറിയായും ,ജീവകാരുണ്യ സംഘടനയായ സാത്ഥികം ചാരിറ്റബിൾ സൊസൈറ്റി ചെയർമാനായും പ്രവർത്തിക്കുന്നു ഇ ബുക്കുകൾ ഉൾപ്പെടെ 5 ബുക്കുകൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുണ്ട് ,നീമ ബുക്ക് ആണ് പ്രക്ഷാളനം പ്രസിദ്ധീകരിച്ചത്.