രാജിക്ക് ജീവിക്കാന്‍ സുമനസുകളുടെ കരുണ വേണം

Saturday, May 7, 2022

തിരുവനന്തപുരം: വീട്ടമ്മയായ രാജിക്ക് ജീവിതം മുന്നോട്ടുപോകണമെങ്കില്‍ ഇനി സുമനസുകളുടെ സഹായം വേണം. മൂന്നുമാസം മുമ്പ് ശ്വാസകോശത്തിലുണ്ടായ അര്‍ബുദം വെമ്പായം ചീരാണിക്കര ഗോപുരത്തുംകുഴി അരുണ്‍ നിവാസില്‍ രാജിയുടെ ജീവിതം പടുകുഴിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഓട്ടോറിക്ഷാ ഡ്രൈവറായ ഭര്‍ത്താവ് അരുണും ഏഴും മൂന്നും വയസുള്ള രണ്ട് പെണ്‍കുട്ടികളും അടങ്ങുന്നതാണ് രാജിയുടെ കുടുംബം.

മൂന്ന് മാസം മുമ്പ് ശ്വാസം മുട്ടല്‍ രൂക്ഷമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് അര്‍ബുദബാധിതയാണെന്ന് തിരിച്ചറിയുന്നത്. പിന്നാലെ ആര്‍സിസിയില്‍ പ്രവേശിപ്പിച്ച രാജി ഇപ്പോഴും അവിടെ ചികിത്സയിലാണ്. കീമോ തെറാപ്പിക്കും മറ്റ് പരിശോധനകള്‍ക്കുമായി വലിയ പണച്ചെലവാണുള്ളത്. ഓട്ടോറിക്ഷാ ഓടിച്ചു കിട്ടുന്ന വരുമാനത്തില്‍ നിന്ന് ഭാര്യയുടെ ചികിത്സാ ചെലവ് നടത്താന്‍ അരുണിന് കഴിയുന്നില്ല. സ്വന്തമായി ഒരു സെന്‍റ് വസ്തുവോ മറ്റ് വരുമാന മാര്‍ഗങ്ങളോ ഇല്ലാത്തതിനാല്‍ സുമനസുകളുടെ കനിവ് തേടുകയാണ് ഈ കുടുംബം.

അക്കൗണ്ടിന്‍റെ വിശദാംശങ്ങള്‍:

രാജി മോഹന്‍

അക്കൗണ്ട് നമ്പര്‍: 67331883877

SBI നെടുമങ്ങാട് ശാഖ

IFSC: SBIN 0070036

Mobile No: 8547593728