രാജീവ് യൂത്ത് ഫൗണ്ടേഷൻ പ്രത്യാശ ഭവനിലെ അമ്മമാർക്ക് കമ്പിളിപുതപ്പുകളും സെറ്ററുകളും നൽകി

Jaihind Webdesk
Friday, January 11, 2019

കോന്നി: രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പയ്യനാമൺ പ്രത്യാശ ഭവനിലെ അനാഥരായ അമ്മമാർക്ക് കമ്പിളിപുതപ്പുകളും സെറ്ററുകളും നൽകി. കോന്നി എംഎൽഎ അഡ്വ:അടൂർ പ്രകാശ് ഉത്ഘാടനം ചെയ്തു ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ട, മനോഷ് ഇലന്തൂർ, ആരിഫ് ഖാൻ, ജസ്റ്റിൻ, ഷിബിൻ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി,