കൊവിഡ് പ്രതിരോധ പ്രവർത്തനത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മഴക്കോട്ടുകൾ, കുടകൾ വിതരണം ചെയ്ത് രാജീവ് യൂത്ത് ഫൗണ്ടേഷൻ

Jaihind News Bureau
Friday, May 22, 2020

നിപ്പാ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ജീവൻ നഷ്ടമായ സിസ്റ്റർ ലിനിക്ക് ആദരവർപ്പിച്ച് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അനുസ്മരണ ദിനത്തിൽ പത്തനംതിട്ടയിലെ രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റി അംഗങ്ങൾ.

ലിനിയുടെ രണ്ടാം ഓർമ്മ ദിനത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന നെഴ്‌സുമാർ, ആംബുലൻസ് ഡ്രൈവർമാർ എന്നിവർക്ക് മഴക്കോട്ടുകൾ, കുടകൾ എന്നിവ വിതരണം ചെയ്താണ് ആരോഗ്യരംഗത്ത് ജീവൻ സമർപ്പിച്ച ലിനിയുടെ സ്മരണയും പുതുക്കിയത് .