രാജീവ് വധക്കേസ് : 7 പ്രതികളേയും ജയിൽ മോചിതരാക്കാൻ ഗവർണറോട് ആവശ്യപ്പെടും

Jaihind Webdesk
Monday, September 10, 2018

രാജീവ് ഗാന്ധി വധക്കേസിലെ 7 പ്രതികളേയും ജയിൽ മോചിതരാക്കാൻ ഗവർണറോട് ആവശ്യപ്പെടുമെന്ന് തമിഴ്‌നാട് സർക്കാർ. ചെന്നെയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ്ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. പേരറിവാളിന്‍റെ മോചനത്തിൽ മാത്രമായിരുന്നു കോടതി ഇടപെടൽ ഉണ്ടായിരുന്നത്. എന്നാൽ മറ്റു 6 പേരേയും കൂടി മോചനത്തിനാണ് പളനി സ്വാമി സർക്കാർ ഗവർണറോട് ശുപാർശ ചെയ്യുന്നത് .ഇതു സംബന്ധിച്ച് ഗവർണർക്കു തീരുമാനമെടുക്കാമെന്ന് നേരത്തേ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.