മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് രാജ്ഭവന്‍ ആവശ്യപ്പെട്ടത് 5 ലക്ഷം രൂപ; പണം മുന്‍കൂറായി നല്‍കി ധനവകുപ്പ്‌

Saturday, December 30, 2023


രാജ്ഭവനില്‍ നടന്ന പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞക്ക് ചെലവായത് 5 ലക്ഷം രൂപ. സത്യപ്രതിജ്ഞക്കുള്ള ചെലവിനായി 5 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറുടെ സെക്രട്ടറി ഡിസംബര്‍ 22ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ധനമന്ത്രി ബാലഗോപാല്‍ രാജ്ഭവന് അധിക ഫണ്ടായി 5 ലക്ഷം രൂപ ഡിസംബര്‍ 28 ന് അനുവദിച്ചു. ഇന്നലെ വൈകിട്ടാണ് രാജ്ഭവനില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ് കുമാറുമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. പരിപാടിയുടെ ചെലവായി രാജ്ഭവന്‍ ആവശ്യപ്പെട്ട തുക ടൂറിസം ഡയറക്ടര്‍ക്കാണ് ധനവകുപ്പ് അനുവദിച്ചത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം ചായ സല്‍ക്കാരവും രാജ്ഭവന്‍ ഒരുക്കിയിരുന്നു. മരാമത്ത് വകുപ്പാണ് പന്തല്‍ തയ്യാറാക്കിയത്. പന്തലിന് ചെലവായ ബില്ലും ഇനി പാസാകേണ്ടതുണ്ട്.