ഐപിഎൽ : രാജസ്ഥാൻ റോയൽസ്-കിംഗ്‌സ് ഇലവൻ പഞ്ചാബ് മത്സരം രാത്രി എട്ടിന് ജയ്പൂരില്‍

Monday, March 25, 2019

ഐപിഎല്ലിലെ ഇന്നത്തെ മത്സരത്തിൽ രാജസ്ഥാൻ റോയൽസും കിംഗ്‌സ് ഇലവൻ പഞ്ചാബും തമ്മിൽ ഏറ്റുമുട്ടും. രാത്രി എട്ടിന് ജയ്പൂരിലാണ് മത്സരം നടക്കുക. വിലക്കിന് ശേഷം ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് തിരിച്ചുവരുന്നു എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. അജിങ്ക്യ രഹാനെ നയിക്കുന്ന രാജസ്ഥാൻ സഞ്ജു സാംസന്റെ പ്രകടനവും ഉറ്റുനോക്കുന്നു. മലയാളി താരം എസ് മിഥുനും രാജസ്ഥാൻ ടീമിലുണ്ട്. ആദ്യ കിരീടത്തിനായി ഇറങ്ങുന്ന പഞ്ചാബിനെ ആർ അശ്വിനാണ് നയിക്കുക. ക്രിസ് ഗെയ്ൽ, കെ എൽ രാഹുൽ, മായങ്ക് അഗർവാൾ, ആരോൺ ഫിഞ്ച് എന്നിവരിലാണ് പഞ്ചാബിന്റെ ബാറ്റിംഗ് പ്രതീക്ഷ.