രാജസ്ഥാനില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ വി.ഡി. സവര്‍ക്കറെ ധീരനായ പോരാളിയായി ചിത്രീകരിച്ച് ഉള്‍പ്പെടുത്തിയ പാഠ ഭാഗങ്ങള്‍ മാറ്റുന്നു. ആര്‍.എസ്.എസിന്റെ ആചാര്യന്‍ വിനായക ദാമോദര്‍ സവര്‍ക്കറെക്കുറിച്ചുള്ള പാഠഭാഗങ്ങളാണ് തിരുത്തുന്നത്. ധീരനായ വിപ്ലവകാരിയെന്ന് പരാമര്‍ശം തിരുത്തുകയും, പകരം അദ്ദേഹം ബ്രിട്ടീഷ് സര്‍ക്കാറിന് സ്വാതന്ത്ര്യ സമരകാലത്ത് മാപ്പപേക്ഷ എഴുതി നല്‍കിയത് കൂട്ടിച്ചേര്‍ക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 2014 മോദി ആധികാരത്തിലേറെയിപ്പോള്‍ മോദി സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചും ഹിന്ദുത്വ ആശയങ്ങള്‍ അടിച്ചേല്‍പ്പിച്ചും രാജസ്ഥാനിലെ പാഠപുസ്തകങ്ങളില്‍ ആര്‍.എസ്.എസ് അജണ്ട കള്‍ പ്രചരിപ്പിച്ചിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര സമരചരിത്രത്തിലെ ഉന്നത നേതാവെന്ന നിലയിലായിരുന്നു വി.ഡി. സവര്‍ക്കറെക്കുറിച്ച് പഠിപ്പിച്ചിരുന്നത്.
ഗാന്ധി വധത്തെക്കുറിച്ചോ, 2002ലെ ഗുജറാത്ത് കലാത്തെക്കുറിച്ചോ പാഠപുസ്തകങ്ങളില്‍ പരാമര്‍ശം ഇല്ലായിരുന്നുവെന്നതും ശ്രദ്ധേയമാണ്. നോട്ട് നിരോധനവും സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കും ചരിത്രപരമായ തീരുമാനങ്ങള്‍ എന്ന നിലയിലും ഉള്‍പ്പെടുത്തിയിരുന്നു. തികച്ചും രാഷ്ട്രീയ താല്‍പര്യങ്ങളാലായിരുന്നു ബി.ജെ.പി സര്‍ക്കാര്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിരുന്നത്.
കഴിഞ്ഞ വര്‍ഷം അധികാരത്തില്‍ തിരിച്ചെത്തിയ ഉടന്‍ പാഠപുസ്തകങ്ങള്‍ പുനപരിശോധിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ റിവിഷന്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. സമിതിയുടെ നിര്‍ദേശപ്രകാരമാണ് സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാറിന് മാപ്പപേക്ഷ നല്‍കിയ കാര്യം കൂട്ടിച്ചര്‍ക്കാന്‍ തീരുമാനിച്ചത്.