ബിജെപിക്ക് വോട്ട് ചെയ്യാതെ കോണ്‍ഗ്രസിന് വോട്ട് ചെയ്തു; രാജസ്ഥാനില്‍ സിപിഎം എംഎൽഎയെ പാർട്ടിയില്‍ നിന്നും സസ്‍പെൻഡ് ചെയ്തു

ജയ്പൂര്‍: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യാതെ  കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തതിന്‍റെ പേരില്‍ സിപിഎം എംഎൽഎയെ പാർട്ടിയില്‍ നിന്നും സസ്‍പെൻഡ് ചെയ്തു. ഭാദ്ര മണ്ഡലത്തില്‍ നിന്നുള്ള എംഎൽഎ ബൽവാൻ പൂനിയയെ ആണ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. തെരഞ്ഞെടുപ്പിൽ പാർട്ടി നിർദേശം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. പാർട്ടി എംഎൽഎക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുമുണ്ട്. ഇരുനൂറംഗ രാജസ്ഥാന്‍ നിയമസഭയില്‍ സിപിഎമ്മിന് രണ്ട് എംഎല്‍എമാരാണുള്ളത്.

19 ന് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ എഐസിസി ജനറല്‍ സെക്രട്ടറി  കെ.സി. വേണുഗോപാല്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏറ്റവും കൂടുതൽ വോട്ടോടെയാണ് (64) കെ.സി   വേണുഗോപാൽ വിജയിച്ചത്. കോൺഗ്രസിന്‍റെ  നീരജ് ഡാങ്കിയും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 200 അംഗ നിയമസഭയിൽ ഒരാൾക്കു ജയിക്കാൻ വേണ്ടിയിരുന്നത് 51 ആദ്യ വോട്ടുകളാണ്.  കെ.സി. വേണുഗോപാലും നീരജ് ഡാങ്കിയും യഥാക്രമം 64 ഉം 59 ഉം വോട്ട് നേടി.

 

 

Comments (0)
Add Comment