നടന്‍ ജയസൂര്യയുടെ ഭാര്യ മാതാവിന്‍റെ അമ്മ രാജലക്ഷ്മി ദേവി നിര്യാതയായി ; സംസ്‌കാരം നടന്നു

Jaihind News Bureau
Wednesday, January 27, 2021

കൊച്ചി : തിരുവനന്തപുരം കവടിയാര്‍ മണിപുഷ്പക് വിട്ടീല്‍ പരേതനായ കെ കൃഷ്ണന്‍ നായരുടെ ഭാര്യ രാജലക്ഷ്മി ദേവി (84) കൊച്ചിയില്‍ നിര്യാതയായി. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തീയായി.

നടന്‍ ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യയുടെ മാതാവ് മിനിയുടെ അമ്മയാണ്. ഏറെ നാളായി വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം കിടപ്പിലായിരുന്നു. വിജയകുമാര്‍ ( ഡയറക്ടര്‍, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ) മിനി അച്ചുകുട്ടന്‍ (മുന്‍ ഉദ്യോഗസ്ഥ , ധനലക്ഷ്മി ബാങ്ക് ) എന്നിവരാണ് മക്കള്‍. തിരുവനന്തപുരമാണ് സ്വദേശമെങ്കിലും, ഏറെ വര്‍ഷങ്ങളായി എറണാകുളത്ത് മകളോടൊപ്പമാണ് താമസിച്ചിരുന്നത്. വിജയകുമാറിന്‍റെ മക്കളായ അര്‍ച്ചന അഭിലാഷ്, ദര്‍ശന അനില്‍ശേഖര്‍ എന്നിവരും, മിനിയുടെ മക്കളായ സരിത ജയസൂര്യ, ശരണ്യ സനൂപ് എന്നിവരും പേരക്കുട്ടികളാണ്.

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തീയായി. നിര്യാണത്തില്‍ സാമൂഹ്യ-സാസ്‌കാരിക-സിനിമാ -രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.