കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പുത്തൻ ആശയവുമായി രാജാജി നഗർ

Jaihind Webdesk
Wednesday, May 12, 2021

തിരുവനന്തപുരം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പുത്തൻ ആശയവുമായി രാജാജി നഗർ.  ആശാവർക്കർമാർ ഓക്സിമീറ്ററുമായിട്ടാകും ഇനി മുതൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇറങ്ങുക. കിടപ്പുരോഗികൾക്കും, കൊവിഡ് ബാധിതരായി വീടുകളിൽ കഴിയുന്നവർക്കും അത്യാവശ്യഘട്ടങ്ങളിൽ ഈ സേവനം ഉപയോഗിക്കാം. ഓക്സിജൻ അളവ്, ഹൃദയമിടിപ്പിലെ ഏറ്റക്കുറച്ചിലുകൾ എന്നിവ ഇതിലൂടെ വേഗത്തില്‍ അറിയാനാകും. ഇതുവഴി ചികിത്സ ആവശ്യമുള്ളവരെ ആശുപത്രിയിലേക്കു മാറ്റും.

രാജാജി നഗർ നിവാസിയും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ശരത്തിന്‍റേതാണ് ഈ ആശയം. മുൻ മുഖ്യമന്ത്രി ശ്രീ.എ.കെ.ആന്റണിയുടെ മകൻ അജിത് ആന്റണിയാണ്‌ ഓക്സിമീറ്ററുകൾ വാങ്ങി നൽകിയത്.  രാജാജി നഗർ ഹെൽത്ത് സെന്ററിലെ ഡോ. ദേവികയ്ക്കു ശരത് ഓക്സിമീറ്ററുകൾ കൈമാറി.നഴ്സിംഗ് സൂപ്രണ്ട്, ആശാവർക്കർ എന്നിവർ സന്നിഹിതരായിരുന്നു.