അടുത്ത 5 ദിവസത്തേക്കുള്ള കാലാവസ്ഥാ വകുപ്പിന്‍റെ മഴ മുന്നറിയിപ്പ്; നാളെ നാല് ജില്ലകളില്‍ മഴ പെയ്യാന്‍ സാധ്യത

Jaihind Webdesk
Tuesday, March 26, 2024

തിരുവനന്തപുരം:  അഞ്ച് ദിവസം സംസ്ഥാനത്ത് മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.  ഇന്ന് മുതല്‍ മാർച്ച് 30 വരെയുള്ള മഴ മുന്നറിയിപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്.

നാളെ ആലപ്പുഴയിലും എറണാകുളത്തുമാണ് മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്. മാർച്ച് 28നും ഈ രണ്ട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മാർച്ച് 29ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചു. മാർച്ച് 30ന് ഏഴ് ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.