സംസ്ഥാനത്ത് കനത്ത മഴ തുടരും ; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് , പത്തിടത്ത് യെല്ലോ അലര്‍ട്ട്

Saturday, July 24, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിൽ വന്നു. നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് വൈദ്യുതി ബോര്‍ഡിന്‍റെ കീഴിലുള്ള അഞ്ച് സംഭരണികളില്‍ റെഡ് അലര്‍ട്ടും ജലസേചന വകുപ്പിന് കീഴിലുള്ള രണ്ട് ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടും നിലവില്‍ വന്നു. ചൊവ്വാഴ്ച വരെ കേരളത്തില്‍ മഴതുടരുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. കടല്‍ക്ഷോഭത്തെതുടര്‍ന്ന് മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.