KOCHI| കൊച്ചി ബോള്‍ഗാട്ടിയില്‍ എംഡിഎംഎയുമായി റെയില്‍വേ ടിടിഇ പിടിയില്‍

Jaihind News Bureau
Thursday, July 17, 2025

കൊച്ചിയില്‍ എംഡിഎംഎയുമായി റെയില്‍വേ ടിടിഇ പിടിയില്‍. എളമക്കര സ്വദേശി അഖില്‍ ജോസഫാ(35)ണ് പിടിയിലായത്. ദേഹപരിശോധനയില്‍ 2.63 ഗ്രാം എംഡിഎംഎയും 3.76 ഗ്രാം ഹാഷിഷ് ഓയിലും ഇയാളില്‍ നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

ബോള്‍ഗാട്ടി ബസ് സ്റ്റോപ്പിന് സമീപത്ത് നിന്ന് ഡാന്‍സഫ് സംഘമാണ് ഇയാളെ പിടികൂടിയത്. പതിവായി ലഹരി ഉപയോഗിച്ചിരുന്ന അഖിലിനെ ഡാന്‍സഫ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു. കൊച്ചിയിലെ ഡാന്‍സഫ് യൂണിറ്റ് 4 ആണ് ഇയാളെ പിടികൂടിയത്. കൊച്ചിയിലെ പ്രധാന ലഹരി വിതരണക്കാരന്‍ കൂടിയാണ് അഖില്‍.