കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലത്തിലെ റെയില്‍വേ വികസനം; കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തി

കാസര്‍ഗോഡ്: കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലത്തിലെ റെയില്‍വേ വികസനം സംബന്ധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തി. കൂടുതല്‍ ട്രെയിനുകള്‍ക്ക് പ്രധാന സ്റ്റേഷനുകളില്‍ പുതുതായി സ്റ്റോപ്പ് അനുവദിക്കുക, കാസര്‍ഗോഡ് മണ്ഡലത്തിലെ കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലായി സ്ഥിതി ചെയ്യുന്ന വിവിധ റെയില്‍വേ സ്റ്റേഷനുകളുടെ വികസനവും കോവിഡ് കാലത്തു നിര്‍ത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ്പ് പുന:സ്ഥാപിക്കുക എന്നീ ആവ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവുമായി നേരില്‍ കണ്ട് ഒരിക്കല്‍കൂടി ചര്‍ച്ച നടത്തി. പൊതുജനങ്ങള്‍ നല്‍കിയ വിവിധ ആവശ്യങ്ങള്‍ വിശദമാക്കികൊണ്ടുള്ള നിവേദനം കൈമാറി.

പ്രത്യേകിച്ച് നിര്‍ത്തലാക്കിയ ട്രെയിന്‍ സ്റ്റോപ്പുകള്‍ പുനഃ സ്ഥാപിക്കുന്ന കാര്യത്തിലും ആവശ്യമായ സ്ഥലങ്ങളില്‍ നിലവിലെ വരുമാനവും മറ്റു ഘടകങ്ങളും നോക്കി പരമാവധി സ്റ്റേഷനുകളില്‍ പുതുതായി ട്രെയിന്‍ സ്റ്റോപ്പുകള്‍ അനുവദിക്കുന്ന കാര്യവും ഗൗരവതരമായി പരിഗണിക്കുമെന്നും ഉന്നയിച്ച ആവശ്യങ്ങളില്‍ അര്‍ഹമായ പ്രാധാന്യം നല്‍കി പ്രശ്‌ന പരിഹാരം ഉണ്ടാക്കാമെന്നും മന്ത്രി അറിയിച്ചത് ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. കൂടുതല്‍ കാര്യക്ഷമമായി കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലത്തിലെ റെയില്‍വേ വികസനത്തിനും യാത്രക്കാരുടെ സുഗമമായ യാത്രക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാണ് ശ്രമിക്കുന്നത്.

Comments (0)
Add Comment