രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ആര് ബിന്ദുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തം. നിയമസഭയിലാണ് മന്ത്രി ആര് ബിന്ദു രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. സംഭവത്തില്‍ പ്രതിപക്ഷം ബഹിഷ്കരിച്ചു. രാഹുലിന്റേത് ‘വെര്‍ബല്‍ ഡയറിയ’ എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. സര്‍വകലാശാല നിയമഭേദഗതി ബില്ലിന്റെ ചര്‍ച്ചക്കിടെയാണ് സംഭവം.
ഇടതു സര്‍ക്കാര്‍ പ്രകടമായ രാഷ്ട്രീയ നയ മാറ്റത്തിലൂടെ നീങ്ങിയാണ് സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പരവതാനി വിരിക്കുന്നത്. ഏറെ ചര്‍ച്ചകള്‍ക്കും വാദ പ്രതിവാദങ്ങള്‍ക്കും ഒടുവില്‍ നിയമസഭ സ്വകാര്യ സര്‍വകലാശാല ബില്‍ പാസാക്കുകയായിരുന്നു. സ്വകാര്യ സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ നിയന്ത്രണം ഉണ്ടാകും എന്നൊക്കെ പ്രഖ്യാപിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ബില്ലിന് അംഗീകാരം നേടിയെടുക്കുമ്പോള്‍ കനത്ത ആശങ്കയാണ് പ്രതിപക്ഷം ഇക്കാര്യത്തില്‍ പ്രകടിപ്പിച്ചത്. ഇതിനിടയിലാണ് മന്ത്രി ആര്.ബിന്ദു രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്.