ട്രാന്‍സ് ജെന്റര്‍ വുമണ്‍ അവന്തികയ്ക്ക് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. ആരോപണം ഉന്നയിക്കും മുന്‍പ് ട്രാന്‍സ് ജെന്റര്‍ വുമണ്‍ അവന്തിക തന്നെ ഫോണില്‍ വിളിച്ചിരുന്നതായി രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തന്നെ കുടുക്കാന്‍ ഗൂഡാലോചന നടക്കുന്നുണ്ട് എന്നാണ് അവന്തിക ഓഗസ്റ്റ് ഒന്നാംതീയതി ഫോണില്‍ വിളിച്ച് പറഞ്ഞത്. താന്‍ കാരണം പാര്‍ട്ടി പ്രതിസന്ധിയിലാകരുതെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകരോട് ക്ഷമ ചോദിക്കുന്നു. തന്റെ സുഹൃത്തായ അവന്തിക ഫോണില്‍ വിളിച്ചിരുന്നു. തന്നെ ഒരു റിപ്പോര്‍ട്ടര്‍ വിളിച്ച് രാഹുലിനെതിരെ എന്തെങ്കിലും ആരോപണം ഉണ്ടോ എന്ന് ചോതിച്ചതായും ചേട്ടനെ കുടുക്കാനുള്ള ശ്രമമായി തോന്നുന്നതായും അവന്തിക പറഞ്ഞു. ഈ ഓഡിയൊ ക്ലിപ്പ് രാഹുല്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
രാജി വയ്ക്കുമൊ എന്നതുള്‍പ്പടെ മറ്റ് വിഷയങ്ങളെപ്പറ്റിയുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ മറുപടി പറഞ്ഞില്ല.
വരുന്ന ദിവസങ്ങളില്‍ മാധ്യമങ്ങളിലൂടെ തന്റെ ഭാഗത്തുനിന്ന് കൂടുതല്‍ തെളിവുകള്‍ പുറത്ത് വിടുമെന്നും പറഞ്ഞു കൊണ്ടാണ് രാഹുല്‍ മാങ്കുട്ടത്തില്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്.