
ഇന്ത്യ സന്ദര്‍ശിക്കുന്ന പ്രമുഖരായ വിദേശ നേതാക്കളോട് പ്രതിപക്ഷ നേതാവിനെ കാണരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് അവരുടെ അരക്ഷിതാവസ്ഥ കാരണമാണെന്ന് ലോക്‌സഭ പ്രതിപക്ഷ നോതവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യയിലെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിദേശ പ്രമുഖര്‍ ലോക്സഭയിലെ പ്രതിപക്ഷ നേതാവിനെ സന്ദര്‍ശിക്കുന്നത് ഒരു പാരമ്പര്യമാണ്. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രാലയവും ഈ മാനദണ്ഡം പാലിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ മാത്രമല്ല, തങ്ങളും ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നവരാണ് എന്ന കാര്യം ഓര്‍ക്കണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.