ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനക്കൊള്ളയില്‍ കേന്ദ്ര സര്‍ക്കാരിന് രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി. നേരത്തെയും ഇപ്പോഴും വാഹനങ്ങള്‍ക്ക് ഫുള്‍ ടാങ്ക് ഇന്ധനം നിറയ്ക്കാന്‍ വേണ്ടുന്ന പണത്തിന്‍റെ കണക്ക് വിവരിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമർശനം. ജനങ്ങളെ കൊള്ളയടിക്കല്‍ എന്ന അർത്ഥത്തില്‍ ‘പ്രധാനമന്ത്രി ജന്‍ ധന്‍ ലൂട്ട് യോജന’ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം. ഇന്ധനവിലയില്‍ നേരത്തെയും ഇപ്പോഴുമുള്ള അന്തരം വ്യക്തമാക്കുന്ന ചിത്രവും രാഹുല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.
Pradhan Mantri Jan Dhan LOOT Yojana pic.twitter.com/OQPiV4wXTq
— Rahul Gandhi (@RahulGandhi) April 4, 2022