രാഹുലിന്‍റെ അറസ്റ്റ് പിണറായിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരം; ഷാഫി പറമ്പില്‍

Jaihind Webdesk
Tuesday, January 9, 2024

 

പാലക്കാട്‌: യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല് മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാന് നിർദ്ദേശം നല്കിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെന്ന് ഷാഫി പറമ്പില് എംഎല്എ. നവഗുണ്ടാ സദസിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും അസ്വസ്ഥത മുഖ്യമന്ത്രി പിണറായി വിജയന് ഇതുവരെയും മാറിയിട്ടില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. രാഹുല്‍ രാജ്യദ്രോഹ കേസിലോ തീവ്രവാദ കേസിലോ പ്രതിയല്ല. അതിരാവിലെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്യാൻ തക്ക എന്തു കുറ്റമാണ് രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തതെന്ന് ആഭ്യന്തരമന്ത്രി കൂടിയായ പിണറായി വിജയൻ വ്യക്തമാക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.