നിലമ്പൂര്‍-വയനാട്-നഞ്ചന്‍ഗോഡ് റെയില്‍പാത വിഷയം ലോക്സഭയില്‍ അവതരിപ്പിച്ച് രാഹുല്‍ ഗാന്ധി. ഈ അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ സംസ്ഥാന സർക്കാരിനെ കേന്ദ്രസർക്കാർ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വയനാട്ടുകാരുടെ യാത്ര പ്രശ്നങ്ങൾക്ക് വലിയ പരിഹാരമാകുന്ന പദ്ധതി ഇപ്പോഴും എവിടെയും എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
156 കിലോമീറ്റർ നിലമ്പൂര്‍-നഞ്ചന്‍കോട് നിര്‍ദിഷ്ടപാത പൂർത്തിയായൽ ബെംഗളൂരു, മൈസൂരു, കോയമ്പത്തൂര്‍, കൊച്ചി നഗരങ്ങളിലേക്കുള്ള ദൂരപരിമിതി ഈ പാതയിലൂടെ എളുപ്പം മറികടക്കാനാവും. നഞ്ചന്‍കോട് നിന്ന് ചിക്കബര്‍ഗി-വള്ളുവാടി-ബത്തേരി-മീനങ്ങാടി-കല്പറ്റ-മേപ്പാടി-വെള്ളരിമല വഴിയാണ് നിലമ്പൂരിലേക്കുള്ള പാത. കൊച്ചി-ബെംഗളൂരു, മൈസൂരു-കോയമ്പത്തൂര്‍ എന്നിങ്ങനെ രണ്ട് റെയില്‍ ഇടനാഴികളാണ് ഈ പാതയിലൂടെ ലഭിക്കുക.
നിലവില്‍ 12 മണിക്കൂറുള്ള കൊച്ചി-ബെംഗളൂരു യാത്രാസമയം ഏഴു മണിക്കൂറായും മൈസൂരു-കോയമ്പത്തൂര്‍ യാത്രാസമയം അഞ്ച് മണിക്കൂറായും ചുരുങ്ങും. വയനാട്ടില്‍നിന്ന് ബെംഗളൂരുവിലേക്ക് ഈ പാത വഴിയുള്ള യാത്രാസമയം മൂന്ന് മണിക്കൂറും കൊച്ചിയിലേക്കും കോയമ്പത്തൂരിലേക്കും നാലുമണിക്കൂറുമായിരിക്കും.
https://www.youtube.com/watch?v=QTSpPw7SWvo