മഹാത്മാവിന്‍റെ സ്മരണയില്‍ കൂപ്പുകൈകളോടെ രാഹുല്‍; യുസി കോളേജിന്‍റെ തിരുമുറ്റത്ത് തലയെടുപ്പോടെ ഗാന്ധിജി നട്ട മാവ്

Jaihind Webdesk
Thursday, September 22, 2022

 

എറണാകുളം/ആലുവ: മഹാത്മാ ഗാന്ധിയുടെ പാദം പതിഞ്ഞ ആലുവയുടെ മണ്ണില്‍ ആദരവർപ്പിച്ച് രാഹുല്‍ ഗാന്ധി. ആലുവ യുസി കോളേജില്‍ ഗാന്ധിജി നട്ട മാവിന് മുന്നില്‍ കൂപ്പുകൈകളോടെ നിന്നാണ് അദ്ദേഹം മഹാത്മാവിന്‍റെ സ്മരണകള്‍ക്ക് മുന്നില്‍ ആദരവർപ്പിച്ചത്. ​ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പഹാരമണിയിച്ചാണ് ഭാരത് ജോഡോ യാത്രയുടെ എറണാകുളം ജില്ലയിലെ രണ്ടാം ദിവസത്തെ പ്രയാണം ആരംഭിച്ചത്. യാത്രയില്‍ അണിചേരാനായി ലക്ഷദ്വീപില്‍ നിന്നെത്തിയവർ കൊണ്ടുവന്ന കല്പവൃക്ഷവും രാഹുല്‍ ഗാന്ധി കോളേജ് വളപ്പില്‍ നട്ടു.

രാ​ജ്യ​മെമ്പാ​ടും ദേ​ശീ​യ പ്ര​ക്ഷോ​ഭം ഉ​യ​രു​ന്ന സ​മ​യ​ത്ത്​​ വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച്​​ മ​ഹാ​ത്മാ ഗാ​ന്ധി 1925 മാ​ർ​ച്ച്​ 18ന്​ ​ആ​ലു​വ​യി​ൽ എ​ത്തി. പ​ര്യ​ട​ന​ത്തി​നി​ടെ വി​ദ്യാ​ർത്ഥി​ക​ളു​ടെ അ​ഭ്യ​ർ​ത്ഥ​ന മാ​നി​ച്ച്​ അ​ദ്ദേ​ഹം യുസി കോളേജും സ​ന്ദ​ർ​ശി​ച്ചു. സ​ന്ദ​ർ​ശ​ന​ത്തിന്‍റെ ഓ​ർ​മ​യ്ക്കായി​ ഗാ​ന്ധി​ജി ന​ട്ട മാ​വാണ്​ ഇ​ന്ന് കോ​ളേജിന്‍റെ മു​റ്റ​ത്ത് ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്നത്.