കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് പാർട്ടിയുടെ വിദേശകാര്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് കൂടിക്കാഴ്ച നടന്നത്. മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗും, യുപിഎ അദ്ധ്യക്ഷ സോണിയഗാന്ധിയും ചര്‍ച്ചകളില്‍ പങ്കെടുത്തു. കൂടിക്കാഴ്ചയിൽ ജി-20 രാജ്യങ്ങളിലേയും അയല്‍രാജ്യങ്ങളിലേയും സ്ഥാനപതിമാരുമായി കോൺഗ്രസിന്റെ വിദേശനയം ചർച്ച ചെയ്തു. ഫെബ്രുവരി 15ന് കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചെങ്കിലും പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ചര്‍ച്ച മാറ്റിവച്ചത്.