കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ കൊച്ചിയിലേക്കുള്ള യാത്രയില്‍ വിവാദം. രാഹുലിന് കൊച്ചി നേവല്‍ ബേസില്‍ വിമാനം ഇറങ്ങാന്‍ അനുമതി നിഷേധിച്ചുവെന്ന് ഡിസിസി നേതൃത്വം ആരോപിച്ചു. അനുമതിയില്ലാത്ത സാഹചര്യത്തില്‍ രാഹുല്‍ഗാന്ധി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തന്നെ എത്തുമെന്നാണ് വിവരം. നേരത്തെ വിമാനത്താവളത്തില്‍ നിന്ന് നേവല്‍ ബേസിലേക്ക് യാത്ര മാറ്റിയിരുന്നു. മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിനായാണ് രാഹുല്‍ കേരളത്തിലെത്തിയത്. മഹിളാ കോണ്‍ഗ്രസിന്റെ പരിപാടിയില്‍ പങ്കെടുക്കാനാണ് രാഹുല്‍ കൊച്ചിയിലെത്തുന്നത്. ഇതോടെയാണ് നിശ്ചയിച്ച സമയത്ത് പരിപാടിയിലെത്തിച്ചേരാന് രാഹുല്‍ഗാന്ധിക്ക് സാധിക്കാതെപോയത്.