പാർലമെന്‍റിന്‍റെ സമയം പാഴാക്കരുത് ; ചർച്ചയാകേണ്ടത് വിലക്കയറ്റവും കർഷകരും പെഗാസസും : രാഹുല്‍ ഗാന്ധി

Thursday, July 29, 2021

 

ന്യൂഡല്‍ഹി : പാർലമെന്‍റില്‍ ജനങ്ങള്‍ക്ക് വേണ്ടി ശബ്ദമുയർത്തുന്നത്  മോദി സർക്കാർ തടസ്സപ്പെടുത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി എംപി. പാർലമെന്‍റില്‍ പ്രതിപക്ഷത്തിന് ഭരണഘടന നല്‍കുന്ന അവകാശങ്ങളെ ഭരണപക്ഷം അവഗണിക്കുന്ന പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

“പാർലമെന്‍റംഗങ്ങള്‍ ജനങ്ങളുടെ ശബ്ദമാകുന്നതും രാജ്യതാല്‍പര്യങ്ങള്‍ക്ക് വിധേയമായ ചർച്ചകള്‍ നടത്തുന്നതുമാണ് ജനാധിപത്യത്തിന്‍റെ അടിത്തറ. എന്നാല്‍ അതിന് മോദി സർക്കാർ പ്രതിപക്ഷത്തെ അനുവദിക്കുന്നില്ല. പാർലമെന്‍റിന്‍റെ സമയം പാഴാക്കരുത്. വിലക്കയറ്റവും , കർഷകരും , പെഗാസസുമാണ് സഭകളില്‍ ചർച്ചയാകേണ്ടത് “- രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.