‘അവരുടെ അധ്വാനത്തെ ഏറെ വിലമതിക്കുന്നു, കഷ്ടപ്പാടുകള്‍ നേരിട്ടറിഞ്ഞു’ ; മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര ചെയ്ത് രാഹുല്‍

Jaihind News Bureau
Wednesday, February 24, 2021

കൊല്ലം : മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര ചെയ്ത് രാഹുല്‍ ഗാന്ധി. കൊല്ലം വാടി തുറമുഖത്തുനിന്ന് പുലര്‍ച്ചെയാണ് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി കടലിലേക്ക് പോയത്. രണ്ടു മണിക്കൂറോളം കടലില്‍ ചെലവിട്ടതിന് ശേഷമാണ് അദ്ദേഹം മടങ്ങിയെത്തിയത്.

പുലർച്ചെ 5.15 ഓടെയാണ് രാഹുൽ ഗാന്ധി കടലിലേക്ക് പുറപ്പെട്ടത്. കെ.സി വേണുഗോപാൽ എം.പി ഉൾപ്പെടെയുള്ളവർ ഒപ്പമുണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിന് വേണ്ടിയാണ് രാഹുല്‍ ഗാന്ധി  തീരദേശമേഖലയിലെത്തിയത്.

ഒപ്പം യാത്ര ചെയ്തപ്പോള്‍ അവരുടെ കഷ്ടപ്പാടുകള്‍ നേരിട്ട് മനസിലാക്കിയതായി രാഹുല്‍ ഗാന്ധി പറഞ്ഞു. അവരുടെ കഠിനാധ്വാനത്തെ ഏറെ വിലമതിക്കുന്നു. മത്സ്യത്തൊഴിലാളികള്‍ക്കായി കാര്യക്ഷമമായി പ്രവർത്തിക്കുന്ന വകുപ്പ് രൂപീകരിക്കുമെന്നും അദ്ദേഹം പിന്നീട് അറിയിച്ചു.  മത്സ്യത്തൊഴിലാളികളുമായി നടത്തുന്ന സംവാദത്തിന് മുന്നോടിയായിട്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ കടല്‍യാത്ര.