വയനാട്ടിലെ സ്ഥിതി അതീവ ഗുരുതരം: വിശദാംശങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിക്കും

Jaihind News Bureau
Thursday, August 8, 2019

വയനാട്ടിലെ സ്ഥിതി അതീവ ഗുരുതരമെന്ന് രാഹുൽ ഗാന്ധി എം.പി പറഞ്ഞു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായും ഇതുമായ് ബന്ധപ്പെട്ട മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും സംസാരിച്ചുവെന്നും രക്ഷാദൗത്യങ്ങളെക്കുറിച്ചും സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

വയനാടിന് അടിയന്തിര കേന്ദ്ര സഹായം ലഭ്യമാക്കുന്നതിനും സ്ഥിതിഗതിയുടെ വിശദാംശങ്ങൾ വിശദീകരിക്കുന്നതിനുമായി പ്രധാനമന്ത്രിയെ നേരിട്ടുകാണുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.