റാഫേലിൽ ഉത്തരംമുട്ടിയപ്പോള്‍ രാഹുലിനെതിരെ പുതിയ തന്ത്രവുമായി മോദി സർക്കാർ

റാഫേലിൽ രാഹുൽ ഗാന്ധിയുട ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടിയ മോദി സർക്കാർ പുതിയ തന്ത്രവുമായി രംഗത്ത്.  ഇതിന്‍റെ ഭാഗമായി റാഫേൽ ചർച്ചയ്ക്കിടെ പാർലമെന്‍റിൽ മന്ത്രി നിർമ്മല സീതാരാമനോട് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരെ ദേശീയ വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു

റാഫേൽ വിഷയവുമായി ബന്ധപ്പെട്ട് പാർലമെന്റിൽ പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനോട് നടത്തിയ പരാമർശവുമായി ബന്ധപ്പെ്ട്ടാണ് രാഹുൽ ഗാന്ധിക്ക് എതിരെ വനിതാ കമ്മീഷൻ നോട്ടീസ് നൽകിയത്. റാഫേൽ വിഷയത്തിലടക്കം കേന്ദ്ര സർക്കാരിനെ രാഹുൽ ഗാന്ധി ഏറെ സമ്മർദ്ദത്തിലാക്കിയിതിന് പിന്നാലെയാണ് ദേശീയ വിനാത കമ്മീഷന് പരാതി നൽകിയകത്. റാഫേൽ വിഷയത്തിലെ ചർച്ചകൾക്ക് ഉത്തരം പറയാതെ മാറി നിന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായ ഭാഷയിലാണ് രാഹുൽ ഗാന്ധി വിമർശിച്ചത്. 56 ഇഞ്ച്  നെഞ്ചളവുള്ള പ്രധാനമന്ത്രിക്ക് തന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ധൈര്യമില്ലെന്നും പകരം വനിതാ മന്ത്രിയെ മുൻ നിർത്തി ചോദ്യങ്ങളിൽ നിന്ന് ഓടി ഒളിക്കുകയാണെന്നുമാണ് രാഹുൽ പറഞ്ഞത്. പാർലമെന്റിലെ ഈ പ്രസംഗവുമായി ബന്ധപ്പെട്ടാണ് വനിതാ കമ്മീഷനെ മുൻനിർത്തി കേന്ദ്രസർക്കാർ രാഹുലിനെതിരെ പുതിയ തന്ത്രവുമായി രംഗത്തെത്തിയത്. റാഫേൽ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ കേന്ദ്രസർക്കാരിനെ സമ്മർദ്ദത്തിലാക്കിയിതിന് പിന്നാലെ ഹിന്ദി ഹൃദയ ഭൂമിയിലെ കോൺഗ്രസിന്റെ മിന്നുന്ന വിജയങ്ങളിലും പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നടത്തുന്ന മുന്നേറ്റവുമാണ് കേന്ദ്രസർക്കാരിനെ ചൊടിപ്പിച്ചിരിക്കുന്നത്.

https://youtu.be/H_omZEXLs18

rahul gandhirafale
Comments (0)
Add Comment